തിരുവനന്തപുരം: ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷകളുടെ അഡ്‌മിറ്ര് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 9ന് ഞായറാഴ്ച തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ത്രിവത്സര എൽ.എൽ.ബി എൻട്രൻസ് പരീക്ഷ നടത്തുക. അഡ്‌മിറ്റ് കാർഡ് www.cee.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കളർ പ്രിന്റ്ഔട്ടുമായാണ് വിദ്യാർത്ഥികൾ പരീക്ഷാഹാളിൽ ഹാജരാകേണ്ടത്. അപ്‌ലോഡ് ചെയ്ത അപേക്ഷകളിൽ അപാകതയുള്ളവരുടെ അഡ്‌മിറ്റ് കാർഡ് തടഞ്ഞിട്ടുണ്ട്. ഇവർ www.cee.kerala.gov.in വെബ്സൈറ്റിൽ 6ന് വൈകിട്ട് 5നകം രേഖകൾ അപ്‌ലോഡ് ചെയ്യണം.
8ന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി എൻട്രൻസ്. അഡ്‌മിറ്ര് കാർഡ് www.cee.kerala.gov.in വെബ്സൈറ്റിൽ നിന്ന് 3മുതൽ ഡൗൺലോഡ് ചെയ്യാം. അഡ്‌മിറ്റ് കാർഡ് തടഞ്ഞുവച്ചിട്ടുള്ളവർ അപാകത പരിഹരിക്കാനാവശ്യമായ രേഖകൾ www.cee.kerala.gov.in വെബ്സൈറ്റിൽ 6ന് വൈകിട്ട് 5നകം അപ്‌ലോഡ് ചെയ്യണം. പ്രൊഫൈൽ വിവരങ്ങളിൽ പരാതിയുള്ളവർ 6ന് വൈകിട്ട് 5നകം എൻട്രൻസ് കമ്മിഷണർക്ക് ഇ-മെയിലിലൂടെ പരാതി നൽകണം.