ബിരുദ പ്രവേശനം
ഓൺലൈൻ അപേക്ഷ നാളെ വരെ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുളള അവസാന തീയതി ജൂൺ 3 മൂന്ന് മണി. പ്രവേശന നടപടികളിൽ പങ്കെടുക്കുവാൻ താല്പര്യമുളള എല്ലാ വിദ്യാർത്ഥികളും നിശ്ചിത സമയത്തിനു മുൻപ് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.
ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനായി സർവകലാശാലയിൽ ഇ-മെയിൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിച്ചവർ തിരുത്തൽ വരുത്തിയിട്ടു എന്ന് ഉറപ്പുവരുത്തേതാണ്. അല്ലാത്തപക്ഷം ജൂൺ 3 ന് 3 മണിയ്ക്ക് മുൻപായി സർവകലാശാലയുമായി ബന്ധപ്പെടേതാണ്.
ടൈംടേബിൾ
ജൂൺ 12 മുതൽ ആരംഭിക്കുന്ന ബി.പി.എ മേഴ്സിചാൻസ് (ആനുവൽ സ്‌കീം) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ച് ജൂൺ 6, 7 തീയതികളിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തും, ജൂൺ 7 ാം തീയതി ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കൊല്ലത്തുമായി നടക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ബി.എ മ്യൂസിക് പ്രവേശനം
ഒന്നാം വർഷ ബി.എ മ്യൂസിക്കിന് പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജൂൺ 11 നകം അതത് കോളേജുകളിൽ സമർപ്പിക്കണം.
അഭിരുചി പരീക്ഷകൾ നീറമൺകര എൻ.എസ്.എസ് കോളേജിൽ ജൂൺ 15 നും, കൊല്ലം എസ്.എൻ വനിതാകോളേജിൽ ജൂൺ 17 നും, തിരുവനന്തപുരം വഴുതയ്ക്കാട് ഗവൺമെന്റ് വനിതാകോളേജിൽ ജൂൺ 18 നും നടത്തുന്നതാണ്. ജൂൺ 19 ന് റാങ്ക് പട്ടിക അതത് കോളേജുകളിൽ പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പലിനെ സമീപിക്കണം. സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ അയയ്‌ക്കേതില്ല. ഒന്നാം വർഷ ബിരുദ ക്ലാസുകൾ ജൂൺ 24 ന് ആരംഭിക്കുന്നതാണ്.