കഴക്കൂട്ടം: ആറ്റികുഴിയിൽ നിർമ്മാണത്തിലിരുന്ന ടവറിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. തമിഴ്നാട് കല്ലൂർ ജില്ലക്കാരനായ കരുണാകരന്റെ മകൻ കുമാരൻ (28)​ ആണ് മരിച്ചത്. 26ന് രാവിലെയായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയോടെയാണ് മരിച്ചത്.