തിരുവന്തപുരം: മാർബിൾ, ഗ്രാനൈറ്റ് രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ ഒൻപതാമത് ഷോറൂം എറണാകുളം വൈറ്റില ഗീതാഞ്ജലി ജംഗ്ഷനിൽ ജൂൺ 5 ന് പ്രവർത്തനം തുടങ്ങും. വൈവിദ്ധ്യങ്ങളുടെ അതിശയിപ്പിക്കുന്ന വിസ്മയ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. 1800 ൽ പരം ഫ്ലോർ ടൈലുകൾ ഷോറൂമിനെ വ്യത്യസ്തമാക്കുന്നു. പ്രമുഖ കമ്പനികൾ എക്സ്പോർട്ട് ചെയ്യുന്ന 2400x1200,1200x1200,1800x900 എന്നീ വലിപ്പത്തിലുള്ള ജംബോ ടൈലുകളാണ് പ്രധാന ആകർഷണം. വാൾ ടൈലുകളുടെ വലിയ നിരയും പ്രത്യേകതയാണ്. ഇതിനുപുറമേ 300ൽ പരം ഗ്ലാഡിഗും 250 ൽ പരം പോർച്ച് ടൈലുകളും ഇവിടെ വില്പനക്കായി ഒരുക്കിയിട്ടുണ്ട്. ന്യൂ രാജസ്ഥാൻ മാർബിൾസ് പ്രവർത്തനം ആരംഭിച്ച് 25ാം വർഷത്തിലാണ് വൈറ്റിലയിൽ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് വേറിട്ട അനുഭവമായിരിക്കുമെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി, സി. വിഷ്ണു ഭക്തൻ പറഞ്ഞു.