sndp
പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ സംഘടിപ്പിച്ച മെരിറ്റ് അവാർഡ് ദാന ചടങ്ങ് എസ് .എൻ.ട്രസ്റ്റ് മെമ്പർ പ്രീതി നടേശൻ ഉദ്‌ഘാടനം ചെയ്യുന്നു. പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ് .ആർ.എം, പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്, യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, കുമാരീ സംഘം കോ ഓർഡിനേറ്റർ വെൺപാലവട്ടം സുരേഷ്, ഗുരു ധർമ്മ പ്രചാരകൻ വിശ്വപ്രകാശം എസ് . വിജയാനന്ദ്, പ്രാർത്ഥനാ സംഘം ചെയർമാൻ വി.വിശ്വലാൽ, കേന്ദ്ര കമ്മിറ്റി അംഗം കടകംപള്ളി സനൽ, വലിയതുറ ഷിബു, കെ.വി. അനിൽ കുമാർ എന്നിവർ സമീപം

തിരുവനന്തപുരം : മാനേജ്‌മെന്റ് സീറ്റിൽ അഡ്മിഷൻ പ്രതീക്ഷിച്ചിരിക്കാതെ മെറിറ്റ് സീറ്റിൽ പഠിക്കാൻ കഴിയുന്ന വിധം സമുദായത്തിലെ വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കണമെന്ന് എസ് .എൻ.ട്രസ്റ്റ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ സംഘടിപ്പിച്ച മെരിറ്റ് അവാർഡ് ദാന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ . വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുവചനം സമൂഹത്തിന്റെ ഉയർച്ചയ്ക്കായി ഉപയോഗിക്കണം. സാക്ഷാൽ പരബ്രഹ്മമാണ് ഗുരുവെന്ന് ലോകത്തോട് വിളിച്ചുപറയാൻ നാം ശീലിക്കണം. ശ്രീനാരായണ ധർമ്മത്തിന്റെ പ്രചാരകരാകാൻ ഈഴവ സമൂഹം മുന്നിട്ടിറങ്ങണമെന്നും പ്രീതി നടേശൻ പറഞ്ഞു.
പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. വിശ്വപ്രകാശം എസ് . വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ് .ആർ.എം ,പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്, കേന്ദ്ര കമ്മിറ്റി അംഗം കടകംപള്ളി സനൽ, കുമാരീ സംഘം കോ ഓർഡിനേറ്റർ വെൺപാലവട്ടം സുരേഷ്, ഡോ .എം.അനൂജ, ലേഖ സന്തോഷ് ,ഗീതാ മധു എന്നിവർ പങ്കെടുത്തു. പ്രാർത്ഥനാ സംഘം ചെയർമാൻ വി.വിശ്വലാൽ സ്വാഗതവും , യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ നന്ദിയും പറഞ്ഞു. എസ് .എസ് .എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.