തിരുവനന്തപുരം: ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ടായിലേയ്ക്ക് പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക, അധ്യാപകേതര ജീവനക്കാരിൽ നിന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും "www.education.kerala.gov.in"-Announcement എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറോഫീസിൽ ജൂൺ 21ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.