കാട്ടാക്കട: ലൈബ്രറി കൗൺസിലിന്റെ ഈ വർഷത്തെ ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരത്തിന് പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം അർഹമായി. കാട്ടാക്കട താലൂക്കിലെ ഏക എപ്ലസ് ഗ്രന്ഥശാലയാണ് ഭാവന. വനിതാ വേദി, ബാലവേദി, യുവ വേദി, നാടക കൂട്ടം, വിൽ കലാമേള സമിതി, പോളിടെക്നിക് സബ് സെന്റർ എന്നിവയും ഇവിടെ പ്രവർത്തിച്ചു വരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. ചലച്ചിത്ര താരം മധുപാൽ മുഖ്യപ്രഭാഷണം നടത്തി. ഐ.ബി സതീഷ്. എം.എൽ.എ, കഥാകൃത്ത് എസ്.വി. വേണുഗോപൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രാജ് മോഹൻ, എ.പി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ഭാവന ഗ്രന്ഥശാലയ്ക്ക് വേണ്ടി പൂഴനാട് ഗോപൻ ഗംഗൻ,പ്രദീപ് കുമാർ എന്നിവർ പുരസ്കാരം ഏറ്റു വാങ്ങി.