വടകര: അഴിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും മുൻ ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ സി.കെ. പത്മനാഭൻ (58) നിര്യാതനായി.ദീർഘകാലമായി മടപ്പള്ളി മണക്കാട്ട് തെരു ഗണപതി ക്ഷേത്രം സെക്രട്ടറി, ഊരാളുങ്കൽ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.പരേതനായ സ്വാതന്ത്ര്യ സമരസേനാനിയും മുൻ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സി.കെ. ഗോവിന്ദന്റെ മകനാണ്. ഭാര്യ: അജിത. മക്കൾ: മിഥുൻ, അരുൺ. സഹോദരൻ: സി.കെ. വിജയൻ (മുൻ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി).