നെയ്യാറ്റിൻകര: പ്രവാസി അസോസിയേഷൻ റിയാദും നെയ്യാറ്റിൻകര പ്രവാസി വെൽഫെയർ സഹകരണ സംഘവും എസ്‌കോ ട്രേഡും സംയുക്തമായി നട ഇടിച്ചക്കപ്ലാമൂട് ശ്രീലക്ഷ്മി കല്യാണ മണ്ഡപത്തിൽ നടന്നു. സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ സി.കെ. ഹരീന്ദ്രൻ എം.എൽ.എ വിതരണം
ചെയ്തു. എ.ടി.ജോർജ്ജ്, നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ, വികലാംഗ കോർപറേഷൻ ചെയർമാൻ പരശുവക്കൽ മോഹനൻ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കരമന ജയൻ, പ്രഭാകരൻതമ്പി, ദിനേശ് വേലായുധൻ, അനിൽ മഞ്ചവിളാകം തുടങ്ങിയവർ പ്രസംഗിച്ചു.
അസോസിയേഷൻ പ്രസിഡന്റ് എൽ.കെ. അജിത് അദ്ധ്യക്ഷത വഹിച്ചു. അമരവിള സലിം സ്വാഗതവും, കാരക്കോണം സന്തോഷ് നന്ദിയും പറഞ്ഞു.