ksrtc

തിരുവനന്തപുരം: പരസ്യമാക്കിയാൽ സ്വകാര്യബസ് ലോബി വഴിമുടക്കുമെന്നുറപ്പുള്ളതിനാൽ

വടക്കൻ മേഖലയിൽ കെ.എസ്.ആർ.ടി.സി പുതിയ ഓർഡിനറി സർവീസ് ആരംഭിക്കുന്നത് രഹസ്യമായി!

സംസ്ഥാന വ്യാപകമായി ഓ‌ർഡിനറി ചെയിൻ സർവീസുകൾ തുടങ്ങാൻ കെ.എസ്.ആർ.ടി.സി നടപടി സ്വീകരിച്ചതിനെ തുടർന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ഉൾപ്പെടുന്ന വടക്കൻമേഖലയിലും നിരവധി സർവീസുകൾ തീരുമാനിച്ചു. ഒരു റൂട്ടിൽ സർവീസ് തുടങ്ങുകയും ചെയ്തു. പക്ഷെ മറ്റ് രണ്ട് മേഖലയിലേയും പോലെ ഇക്കാര്യം പരസ്യപ്പെടുത്തിയില്ല.

പെരിന്തൽമണ്ണ- കൊയിലാണ്ടി ചെയിനാണ് ഇപ്പോൾ തുടങ്ങിയത്. ഈ റൂട്ടിലെ ചെയിൻ സർവീസ് നടത്താൻ തീരുമാനിച്ചത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തായിരുന്നു. സർവീസ് ഉദ്ഘാടനം ചെയ്യാനായി ജനപ്രതിനിധി ഉൾപ്പെടെയുള്ളവരെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ സർവീസ് തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പ് 'മുകളിൽ' നിന്നും ആ സർവീസ് വേണ്ടെന്ന ഉത്തരവ് ‌ഡിപ്പോ അധികൃകർക്ക് കിട്ടുകയായിരുന്നു. ആ അനുഭവം ആവർത്തിക്കാതിരിക്കാനാണ് ഇപ്പോൾ എല്ലാം രഹസ്യമാക്കിയത്. ഓ‌ർഡിനറി ബസ് സർവീസ് കെ.എസ്.ആർ.ടി.സി കാര്യക്ഷമമാക്കിയാൽ അത് സ്വകാര്യബസുകൾക്ക് തിരിച്ചടിയാകും.