thottumukk

വിതുര: തൊളിക്കോട് തോട്ടുമുക്ക് നിള പുരുഷ സ്വാശ്രയ സംഘ വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിക്കലും വിദ്യാഭ്യാസ സഹായ വിതരണവും നടത്തി. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ് ഉദ്ഘാടനം ചെയ്തു. മുൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുമാരി ശോഭനാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ, തോട്ടുമുക്ക് വാർഡ് മെമ്പർ എം.പി. സജിത, കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാൽ അഡ്വ. ഉവൈസ്ഖാൻ, സംഘം സെക്രട്ടറി മണലയം വിശ്വംഭരൻ, സി.ഡി. രാജൻ, കെ. വേലപ്പൻ, മണലയം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മണലയം ലോറൻസ്, ബൈജു എന്നവർ പങ്കെടുത്തു.