bala-bhaskar-lakshmi

തിരുവനന്തപുരം : രാജ്യത്തെ തന്നെ ബാധിക്കുന്ന സുപ്രധാനമായ കേസിൽ ബാലഭാസ്കറിന്റെ പേര് വലിച്ചിഴക്കുമ്പോൾ ഇനിയും മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് ബന്ധുക്കൾ. ബാലഭാസ്കറിന്റെ മാതൃസഹോദരിയുടെ മകൾ പ്രിയ വേണുഗോപാലാണ് ഗുരുതരമായ ആരോപണങ്ങൾക്കു പിന്നിൽ. അറസ്റ്റിലായവർക്ക് ബാലുവുമായി അടുത്തബന്ധമാണുള്ളത്. ബാലുവിന്റെ മരണശേഷം പലതീരുമാനങ്ങളും നടപ്പാക്കിയത് ഇവരായിരുന്നുവെന്നും ഇത്രയും നാൾ ബാലുവിന്റെ ഭാര്യ ഇവരുടെ സംരക്ഷണത്തിലായിരുന്നുവെന്നും പ്രിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. അതിനിടെ അവരുമായി ബന്ധമില്ല എന്നമട്ടിലുള്ള ഒഫീഷ്യൽ പോസ്റ്റ് കൂടി വരുമ്പോൾ ഇനിയും വിഡ്ഢികളാവാൻ നിന്നു കൊടുക്കാൻ ഞങ്ങൾക്ക് കഴിയില്ല. പ്രശസ്തിക്കോ, നിലനില്പിനോ, ഒരുപക്ഷെ ജീവന് പോലും ഭീഷണിയുണ്ടാകുമെന്നു കരുതിയാവാം ഇതൊക്കെ അറിയുന്ന മറ്റാരും ഒന്നും മിണ്ടിക്കണ്ടില്ല.

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയിലേക്കും പ്രിയ വിരൽ ചൂണ്ടുന്നു. ഭർത്താവിനെയും മകളെയും നഷ്ടപ്പെട്ട ഒരു സ്ത്രീയോട് ഞങ്ങൾക്കും സഹതാപമേ ഉള്ളൂ. പക്ഷെ അനാവശ്യ ബന്ധങ്ങളെ സ്വന്തം സൗകര്യങ്ങൾക്ക് വേണ്ടി കുടുംബത്തിൽ സ്ഥാപിച്ചിട്ട് അവർതന്നെ വരുത്തി വച്ച അവസ്ഥ അല്ലെ ഇത് എന്ന ചോദ്യം ബാക്കി ആണ്. ബാലുവിന്റെ വീട്ടുകാര്യങ്ങളും മറ്റും ഞങ്ങളെക്കാൾ നന്നായി അറിയുന്ന സുഹൃത്തുക്കളും മറ്റ് 'സെലിബ്രിറ്റീസു'മുണ്ട്. ആ ദാമ്പത്യത്തിലെ നാടകങ്ങൾ അവർക്കിടയിൽ പരസ്യമായ രഹസ്യമാണ്. അവരെ ഒരുമിപ്പിക്കാൻ ആദ്യം മുൻകൈയെടുത്ത ചിലർ അവനെ കൊലയ്ക്കു കൊടുത്തല്ലോ എന്ന് കുറ്റബോധത്തോടെ പരിതപിക്കുന്നുമുണ്ട്...അവരും ഒന്നും തുറന്നു പറയുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയില്ല. ബാലു എങ്ങനെയുള്ള ആളായിരുന്നു എന്ന് അറിയുന്നവർക്കറിയാം. ഞങ്ങൾക്ക് ഇനിയെങ്കിലും പറയണമായിരുന്നു.. പറഞ്ഞു.. അതിന്റെ പേരിൽ ഇനിയെന്ത് നേരിടാനും തയാറുമാണ്. സത്യം ജയിക്കട്ടെ'.. എന്ന പ്രതീക്ഷയോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.