kk-shailaja
കെ.കെ ശൈലജ

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധ സംശയിക്കുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി കിട്ടായാലേ നിപയാണെന്ന് സ്ഥിരീകരിക്കാനാകൂ.

കഠിനമായ ചുമ, പനി മുതലായ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് അടക്കം സംവിധാനങ്ങൾ തയ്യാറാക്കി.

വ്യാജ പ്രചാരണങ്ങൾ നടത്താതിരിക്കുക. എന്താണ് നിപയെന്നും സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നും അറിയാനുള്ള മാർഗ രേഖകൾ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റായ http://www.dhs.kerala.gov.in/ ൽ ലഭ്യമാണ്.