ബാലരാമപുരം: മംഗലത്തുകോണം ചാവടിനട നേതാജി റസിഡൻസ് അസോസിയേഷൻ ചാവടിനടയിൽ പൊതുകിണറിനോട് ചേർന്ന് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ഫ്രാബ്സ് പൊലീസ് മീറ്റും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനവും സംഘടിപ്പിച്ചു.ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ചെല്ലൻ അദ്ധ്യക്ഷത വഹിച്ചു.വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ജി.എശ്.ശ്രീകല പഠനോപകരണ വിതരണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എസ്.കെ.പ്രീജ ട്രോഫികൾ വിതരണം ചെയ്തു.ഡോ.ബി.വിവേകാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.ഭാഷയും പ്രകൃതിയും എന്ന വിഷയത്തിൽ തലയൽ മനോഹരൻ നായരും റസിഡൻസ് അസോസിയേഷനുകളുടെ പങ്കിനെ കുറിച്ച് ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാറും പ്രസംഗിച്ചു.ബാലരാമപുരം സി.ഐ സി.എസ്.ഹരി പൊലീസ് മീറ്റ് ഉദ്ഘാടനം ചെയ്തു.ജനമൈത്രി പൊലീസ് പി.ആർ.ഒ എ.വി. സജീവ് പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു.ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് പൊലീസ് മീറ്റിന് നേത്യത്വം നൽകി. മുൻ മെമ്പർ വി.സിന്ധു,ബി.ശിവകുമാർ, സെക്രട്ടറി ആർ.വി ഉദയൻ,അഡ്വ.ബി.കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു.തുടർന്ന് ട്രോഫികളും പഠനോപകരണ വിതരണവും, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബാലരാമപുരം ബാബു സ്വാഗതവും ട്രഷറർ ഡി.രാജൻ നന്ദി പറഞ്ഞു.