world

മാഡ്രിഡ്: തെരുവിൽ അന്തിയുറങ്ങുന്ന മദ്ധ്യവയസ്കന് ബിസ്‌ക്കറ്റിനുള്ളിലെ ക്രീം നീക്കിയശേഷം ടൂത്ത് പേസ്റ്റ് ചേർത്ത് നൽകി തമാശ കാണിച്ച സ്പാനിഷ് യൂട്യൂബ് താരം ജയിലിലായി. പതിനഞ്ചുമാസത്തെ ജയിൽ ശിക്ഷയ്ക്കൊപ്പം മദ്ധ്യവയസ്കന് പത്തുലക്ഷം രൂപയും നൽകണം. മാഡ്രിഡിലാണ് സംഭവം. 52 കാരനാണ് കംഗുവ റെൻ എന്ന യൂട്യൂബറാണ് ക്രൂരമായ തമാശ കാട്ടിയത്. പ്രാങ്ക് വീഡിയോകൾ പങ്കുവയ്ക്കുന്ന റീസെറ്റ് എന്ന ചാനലിന്റെ ഉടമയാണ് ഇയാൾ.ഫോളോവേഴ്സിന്റെ വെല്ലുവിളി ഏറ്റെടുത്താണ് റെൻ തമാശ കാണിച്ചത്. മദ്ധ്യവയസ്‌കനെ പറ്റിച്ച വീഡിയോ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചതിലൂടെ റെനിന് വൻ തുക ലഭിച്ചതായും കോടതി കണ്ടെത്തി.

ഒറിയോ ബിസ്കറ്റിലാണ് റെനിൻ കള്ളത്തരം കാണിച്ചത്. വിശന്നിരുന്ന മദ്ധ്യവയസ്കൻ കിട്ടിയപാടെ ബിസ്കറ്റ് കഴിക്കുകയായിരുന്നു.

വിചാരണയ്ക്കിടെ താൻ ചെയ്തത് കൊള്ളരുതായ്മയാണെന്ന് റെനിൻ സമ്മതിച്ചു. തെരുവിൽ ജീവിക്കുന്നയാളോട് താൻ ഒരിക്കലും അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നുവെന്നാണ് കോടതിയിൽ പറഞ്ഞത്. അതൊരു മോശം തമാശയായിരുന്നു എന്നും അയാൾ ഏറ്റുപറഞ്ഞു.

പതിനഞ്ചുമാസം ശിക്ഷ ലഭിച്ചെങ്കിലും റെനിന് ജയിലിൽ കിടക്കേണ്ടി വരില്ലെന്നാണ് റിപ്പോർട്ട്. അക്രമാസക്തമല്ലാത്ത കുറ്റകൃത്യങ്ങളിൽ ആദ്യമായി രണ്ട് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്നവർക്ക് ശിക്ഷ റദ്ദ് ചെയ്യാൻ സ്പാനിഷ് നിയമം അനുവദിക്കാറുണ്ട്.ഇൗ നിയമാണ് റെനിന് രക്ഷയാവുന്നത്.