sanithabs

മുടപുരം: കിഴുവിലം സർവീസ് സഹകരണ ബാങ്കിൽ നിന്നും 33 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ബി.എസ്. സനിതക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്ര അയപ്പ് നൽകി. ബാങ്ക് അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ബാങ്ക് വൈസ് പ്രസിഡന്റ് ജെ. ശശി, ബാങ്ക് സെക്രട്ടറി ഇൻചാർജ് ജി. ശിവകുമാർ, ശ്രീകുമാർ, ബി.എസ്. സനിത എന്നിവർ പങ്കെടുത്തു.