നേമം: കൈമനം ജംഗ്ഷനടുത്ത് ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തിൽ സൈക്കിൾ യാത്രികനായ വൃദ്ധൻ ലോറിയിടിച്ച് മരിച്ചു. നെയ്യാറ്റിൻകര മഞ്ചവിളാകം കൊല്ലയിൽ ചരുവിളാകം വീട്ടിൽ ബാലകൃഷ്ണൻ നായർ (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ ബാലകൃഷ്ണൻ നായരുടെ സൈക്കിളിൽ അമിത വേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ കുറച്ചു നാളായി കൈമനത്ത് വിവേക് നഗറിൽ താമസിച്ചു വരികയായിരുന്നു. പാപ്പനംകോടുളള എ.പി.എം ഹോട്ടലിലെ ജീവനക്കാരനാണ്. അപകടത്തിനിടയാക്കിയ ലോറിയും ഡ്രൈവറെയും കരമന പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ഉഷകുമാരി (കാര്യവട്ടം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരി). മക്കൾ:ശബാന ബി.നായർ , സഫ്ന ബി.നായർ. മരുമക്കൾ:സന്തോഷ്കുമാർ , നിശാന്ത്.