ആറ്റിങ്ങൽ: ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘അടുപ്പം’ ത്തിന്റെ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 25ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഇടയ്‌ക്കോട് ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന്റെയും ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി, അസി.എക്സിക്യൂട്ടീവ് എൻജിനിയർ ഷീല .ബി.കെ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു.