വർക്കല: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻചന്ത യൂണിറ്റിന്റെ നന്മ കാരുണ്യ പദ്ധതിയുടെ ഭാഗമായി 103 കുടുംബങ്ങൾക്ക് റംസാൻകിറ്റ് വിതരണവും നിർദ്ധനരായ അഞ്ച് രോഗികൾക്ക് ചികിത്സാ സഹായവും ഒരു കുടുംബത്തിന് ഭവന നിർമ്മാണ സഹായവും വിതരണം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കമറുദ്ദീന്റെ അദ്ധ്യക്ഷതയിൽ അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാമി ഗുരുപ്രസാദ് റംസാൻകിറ്റ് വിതരണം ചെയ്തു.ചെറുകുന്നം ജുമാമസ്ജിദ് ഇമാം അബ്ദുൽഹക്കി മൗലവി ചികിത്സാസഹായവും ഹോളി ഇന്നസെന്റ് സ്കൂൾ ഡയറക്ടർ ഫാദർ വിൻസന്റ് വലിയപറമ്പിൽ ഭവന നിർമ്മാണ സഹായവും വിതരണം ചെയ്തു.വ്യാപാരമേളയുടെ സമ്മാനദാനം അഡ്വ. വി.ജോയി എം.എൽ.എയും കൂടുതൽ കൂപ്പണുകൾ വിതരണം ചെയ്ത സ്ഥാപനത്തിനുളള സമ്മാനദാനം സമിതി ചിറയിൻകീഴ് മേഖലാ പ്രസിഡന്റ് ബി.ജോഷിബാസുവും നിർവഹിച്ചു.മേഖലാ സെക്രട്ടറി രാജേന്ദ്രൻനായർ,യൂണിറ്റ് ട്രഷറർ കെ.ഷാജി എന്നിവർ സംസാരിച്ചു.വ്യാപാരമേള കൺവീനർ കെ.മോഹൻദാസ് എവർഷൈൻ സ്വാഗതവും യൂണിറ്റ് ജനറൽ സെക്രട്ടറി കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.