ആറ്റിങ്ങൽ: കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സായിഗ്രാമത്തിൽ പൂർത്തിയാക്കിയ സോഷ്യൽ ടൂറിസം പ്രോജക്ട് ഒന്നാം ഘട്ട ഉദ്ഘാടനം ഗവർണർ പി.സദാശിവം നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് എക്സിക്യൂട്ടീ വ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, അഡ്വ. ജെ.ആർ. പത്മകുമാർ, പി.ടി. ഉഷ, നെടുമുടി വേണു, എ.ലക്ഷ്മിക്കുട്ടി, കെ.ഗോപകുമാരൻ നായർ, പ്രൊഫ. ബി.വിജയകുമാർ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി, മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മധു. ഇളമ്പ ഉണ്ണികൃഷ്ണൻ, മംഗലപുരം ഷാഫി, സിമി. വി, ഡോ. സുഭദ്രാ നായർ, ആനന്ദ് ശിവറാം, ശ്രീകാന്ത്.പി.കൃഷ്ണൻ, അഡ്വ. മുട്ടത്തറ വിജയകുമാർ, ബി.ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. മൺമറഞ്ഞുകൊണ്ടിരിക്കുന്ന കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ലക്ഷ്യം. പുള്ളുവൻപാട്ട്, പാവക്കൂത്ത്, കാക്കാരിശി നാടകം, കളരിപ്പയറ്റ്, പുലികളി, കൃഷ്ണനാട്ടം, തെയ്യം, തായമ്പക, പഞ്ചവാദ്യം, തോറ്റംപാട്ട്, കുമ്മാട്ടി, വേലകളി, ചാക്യാർകൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങൾ അവയുടെ തനത് രൂപത്തിൽ നിലനിറുത്തുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.