നെയ്യാറ്റിൻകര: നഗരസഭയുടെ അതയന്നൂർ അഡീഷണൽ ഐ.സി.ഡി.എസ് അങ്കണവാടി നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ ഐ.സി.ഡി.എസ് ഉപരോധിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലളിത, ഉപനേതാവ് ഗ്രാമം പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടത്തിയത്. മണിക്കൂറുകൾ നീണ്ട ഉപരോധ സമരം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠൻനായരുമായി നടന്ന ചർച്ചയെ തുടർന്ന് അവസാനിപ്പിച്ചു. പുതിയ നിയമനങ്ങൾ റദ്ദാക്കിയതായി ശ്രീകണ്ഠൻനായർ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
caption
നഗരസഭയുടെ അതയന്നൂർ അഡീഷണൽ ഐ.സി.ഡി.എസ് അങ്കണവാടി നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ ഐ.സി.ഡി.എസ് ഉപരോധിക്കുന്നു