sangham

വിതുര:ചെറ്റച്ചൽ മരുതുംമൂട് കരുണ പുരുഷസ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ മരുതുംമൂട് റസിഡന്റ്‌സ് അസോസിയേഷൻ ഹാളിൽ മെരിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി പ്ലസ് ടുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു..പഠനോപകരണ വിതരണം നടത്തി.പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ ചായം ബി.എസ്.സജിമോൻ ഉപഹാര വിതരണം നടത്തി..വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു.മരുതുംമൂട് ടൗൺ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം.നസീർ,സംഘം പ്രസിഡന്റ് മൊട്ടമൂട് മോഹനൻനായർ,സെക്രട്ടറി രഞ്ജിത് രാജശേഖരൻ,കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാൽ, ടി.വി.പുഷ്‌ക്കരൻനായർ, വി.ഹിരോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

വിതുര മരുതുംമൂട് കരുണപുഷസ്വാശ്രയസംഘത്തിന്റെ മെരിറ്റ് ഈവനിംഗ് പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു. ബി.എസ്.സജിമോൻ, ഇ.എം.നസീർ കെ.മണിലാൽ എന്നിവർ സമീപം.