photo

പാലോട് : നന്ദിയോട് ആലംപാറ ശ്രീനാരായണ ഗ്രന്ഥശാല മന്ദിരം നിർമ്മിക്കാൻ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പറഞ്ഞു.ഗ്രന്ഥശാല സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മികച്ച പൊതുപ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കൂടിയായ വി.കെ.മധുവിനെ ലൈബ്രറി ഭാരവാഹികൾ ആദരിച്ചു.പ്രസിഡന്റ് എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി പി.എസ് സോണി സ്വാഗതം പറഞ്ഞു.പ്ലസ്‌ടു വിജയികൾക്ക് പേരയം ശശിയും എസ്.എസ്.എൽ.സി വിജയികൾക്ക് കെ.പി.ചന്ദ്രനും ഉപഹാരം സമർപ്പിച്ചു.പഠനോപകരണങ്ങൾ ദീപ സുരേഷ് വിതരണം ചെയ്തു.ടി.കെ.വേണുഗോപാൽ,ഷീജ പ്രസാദ്, ജി.സോമൻ,സതീശൻ, വി.ജി റോയ്,എസ്.വി അനുരാഗ്, കെ.രാജേന്ദ്രൻ,ചൂടൽ മോഹനൻ,ഡി.റ്റി.അനിൽകുമാർ,ടി.എസ്.സന്തോഷ്, എം.ബൈജു,ബി.വിനോദ്,സിനി,ത്രിഷ്ണിമ മോഹൻ,അകിത്ത് രാജ്,ആദിത്ത് അനിൽ,എസ്.ഷാജീന്ദ്രൻ,അഭിലാഷ് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.