ലോകകപ്പിൽ നാളെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം
ലോകകപ്പിൽ ഇന്ത്യ നാളെ ആദ്യപോരാട്ടത്തിനിറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണി മുതൽ സതാംപ്ടണിലാണ് മത്സരം.
ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ ബംഗ്ളാദേശിനെ കീഴടക്കി മികച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
പരിശീലനത്തിനിടെ വിരലിന് നേരിയ പരിക്കേറ്റെങ്കിലും വിരാട് കൊഹ്‌ലി കളിക്കാനിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
തുടർച്ചയായ രണ്ട് തോൽവികളുടെ സമ്മർദ്ദവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
പേസർ ലുംഗി എംഗിഡിക്ക് പരിക്കേറ്റത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്. ബംഗ്ളാദേശിനെതിരെ നാലോവർ മാത്രമാണ് എംഗിഡിക്ക് എറിയാനായത്.
ഇംഗ്ളണ്ടിനെതിരായ മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ് ബാറ്റിംഗ് മതിയാക്കിയിരുന്ന ഹാഷിം അംല നാളെ കളിച്ചേക്കും.
എംഗിഡിക്ക് പരിക്കേറ്റതോടെ വെറ്ററൻ പേസർ ഡേൽ സ്റ്റെയ്ൻ ഫുൾ ഫിറ്റല്ലെങ്കിലും കളിക്കാനിറങ്ങിയേക്കും.
വിജയ് ശങ്കർ, കേദാർ യാദവ് എന്നിവരും ഇന്ത്യൻ നിരയിൽ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്.
ഇന്നത്തെ മത്സരം
ശ്രീലങ്ക Vs അഫ്ഗാനിസ്ഥാൻ
(വൈകിട്ട് മൂന്ന് മുതൽ സ്റ്റാർ സ്പോർട്സിൽ)