nadal
nadal

കളിമൺകോർട്ടിൽ സ്പാനിഷ് കാളക്കൂറ്റന്റെ കരുത്തുമായി മിന്നിത്തിളങ്ങുന്ന റാഫേൽ നദാലിന് 33 വയസ് തികഞ്ഞു. ഫ്രഞ്ച് ഓപ്പണിന്റെ പ്രീക്വാർട്ടറിൽ അർജന്റീനയുടെ യുവാൻ ഇഗ്നോഷ്യോ ലോൻഡ്രിയോയെ 6-2, 6-3, 6-3ന് തകർത്താണ് നദാൽ പിറന്നാൾ മധുരം നുകർന്നത്.

17

ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയാണ് നദാൽ. ഇതിൽ 11 എണ്ണം ഫ്രഞ്ച് ഓപ്പണിൽ. ഏറ്റവും കൂടുതൽ തവണ ഫ്രഞ്ച് ഓപ്പൺ നേടിയ പുരുഷതാരം.

90

ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ 90-ാം വിജയമായിരുന്നു യുവാനെതിരെ. 81 മത്സരങ്ങളിൽ തുടർ വിജയം നേടിയ റെക്കാഡിന് ഉടമയാണ്.

81

കിരീടങ്ങൾ കരിയറിൽ നദാൽ സ്വന്തമാക്കിയിട്ടുണ്ട്.

58

കിരീടങ്ങളുമായി ആധുനിക കാലഘട്ടത്തിൽ ക്ളേകോർട്ടിലെ സൂപ്പർമാനായി കണക്കാക്കപ്പെടുന്നു.

ആന്ദ്രേ അഗാസിക്കു ശേഷം സിംഗിൾസ് കരിയർ ഗോൾഡൻ സ്ളാം (നാല് ഗ്രാൻസ്ളാമുകളും ഒളിമ്പിക് സ്വർണവും) നേടുന്ന പുരുഷ ടെന്നിസ് താരമാണ് നദാൽ.

ജോക്കോവിച്ച് ക്വാർട്ടറിൽ

പാരീസ് : പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിലെത്തി. പ്രീ ക്വാർട്ടറിൽ ജർമ്മൻ താരം യാൻലെന്നാഡ് സ്ട്രഫിനെ 6-3, 6-2, 6-2 നാണ് നൊവാക്ക് കീഴടക്കിയത്. തുടർച്ചയായ 10-ാം തവണയാണ് നൊവാക്ക് ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടറിലെത്തുന്നത്. ഏറ്റവും കൂടുതൽ തവണ ഇവിടെ ജേതാവായിട്ടുള്ള നദാലിന് പോലും തുടർച്ചയായി 10 തവണ ക്വാർട്ടറിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് നൊവാക്കിന്റെ നേട്ടത്തിന് തിളക്കമേറ്റുന്നു. ഫാബിയോ ഫോഗ്‌നിനി, അലക്സാണ്ടർ സ്വരേവ് പ്രീക്വാർട്ടർ പോരാട്ടത്തിലെ വിജയിയെയാണ് ക്വാർട്ടറിൽ നൊവാക്ക് നേരിടേണ്ടത്.

പുരുഷ വിഭാഗത്തിൽ ജപ്പാന്റെ കെയ്‌നിഷികോറി, വനിതാ വിഭാഗത്തിൽ മാഡിസൺ കെയ്സ്, ആഷ്‌ലി ബാർട്ടി എന്നിവരും ക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ നിഷികോറി 6-2, 6-7, 6-2, 6-7, 7-5 ന് ബെന്നോയ്റ്റ് പിയറിയെ കീഴടക്കി. കെയ്സ് 6-2, 6-4ന് സിനിയാക്കോവയെയും ബാർട്ടി 6-3, 3-6, 6-0ത്തിന് കെനിനെയും തോൽപ്പിച്ചു.