t20-karyavattom
t-20 karyavattom

തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ ഈ വർഷം ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്റി-20 മത്സരം നടക്കും. വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്ന് ട്വന്റി 20കളുടെ പരമ്പരയിലെ രണ്ടാം മത്സരമാണ് ഡിസംബർ എട്ടിന് നടക്കുക. ഡേ ആൻഡ് നൈറ്റ് മത്സരമാണിത്.

കാര്യവട്ടത്തെ മൂന്നാം അന്താരാഷ്ട്ര മത്സരമായിരിക്കും ഇത്. 2017 നവംബർ ഏഴിന് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ട്വന്റി-20യും 2018 നവംബർ ഒന്നിന് ഇന്ത്യയും വിൻഡീസും തമ്മിലുള്ള ഏകദിനവും ഇവിടെ നടന്നിരുന്നു.