madhu-ulkadanam-cheyyunnu

കല്ലമ്പലം: സി.പി.എം നാവായിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ നാലാംവട്ടവും അനുമോദനയോഗവും നിർദ്ധന വിദ്യാർത്ഥികളുടെ പഠനചെലവുകൾ ഏറ്റെടുക്കുന്ന പദ്ധതിയും സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം ജി. വിജയകുമാർ അദ്ധ്യക്ഷനായി. സി.പി.എം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ധനസഹായവിതരണ പദ്ധതി വിശദീകരണം എസ്. ഹരിഹരൻപിള്ള നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ മേഖലയിലെ 63 മിടുക്കർക്ക് പാർട്ടി ഏർപ്പെടുത്തിയ ക്യാഷ് അവാർഡും മൊമന്റോയും ചടങ്ങിൽ സമ്മാനിച്ചു. അഡ്വ. വി. ജോയി എം.എൽ.എ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി, സി.പി.എം ജില്ലാകമ്മിറ്റിയംഗം അഡ്വ. മടവൂർ അനിൽ, ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഞ്ചിയൂർ കെ. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ. രവീന്ദ്രൻ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. എൻ. റോയിലൻ, ജി. രാമചന്ദ്രൻപിള്ള, എസ്. ഹരിഹരൻപിള്ള, ജി വിജയകുമാർ, ആർ കെ ദീലീപ്കുമാർ, ഫൈസൽഖാൻ, അജിമോഹൻ, ടി എസ് മുരളി, ബി വിജയകുമാർ എന്നിവർ പങ്കെടുത്തു

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച നിർദ്ധന വിദ്യാർത്ഥി അർജുന്റെ രണ്ടുവർഷത്തേക്കുള്ള പഠന ചെലവ് ഏറ്റെടുത്ത നാവായിക്കുളം മേടയിൽ എസ്. ബാലചന്ദ്രൻനായർ ആദ്യഘട്ട സഹായമായി 5000 രൂപ കൈമാറി