തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് നടൻ മമ്മൂട്ടി ഫേസ്ബുക്കിൽ പറഞ്ഞു. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്ന നമ്മൾ ഒന്നിച്ചു നിന്ന് നിപ്പയെ കീഴടക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഒപ്പം എല്ലാവർക്കും കൂട്ടായ്മയുടെ പെരുന്നാൾ ആശംസകളും താരം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
നിപ സ്ഥിരീകരിച്ചു എന്ന വാർത്ത ഭയമല്ല ജാഗ്രതയാണ് വർദ്ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണർത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോൽപ്പിച്ചവരാണ് നാം. ഒന്നിച്ചു നിൽക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവർക്കും കൂട്ടായ്മയുടെ പെരുന്നാൾ ആശംസകൾ.