tn

നെടുമങ്ങാട് : ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാലിന് പരുത്തിക്കുഴി കേരള ആർട്സ് പ്രവർത്തകരുടെയും നാട്ടുകാരുടെയും ആദരം.ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു.ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ,സംസ്ഥാന എൽ.ഡി.എഫ് കമ്മിറ്റി മെമ്പർ, കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന വേണുഗോപാലിനെ ജന്മനാട്ടിൽ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും റെക്കാഡ് ഭൂരിപക്ഷത്തിലാണ് നാട്ടുകാർ വിജയിപ്പിച്ചിട്ടുള്ളതതെന്ന് കെ.ശബരിനാഥൻ എം.എൽ.എ ചൂണ്ടിക്കാട്ടി.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,ആനാട് ജയൻ,അഡ്വ.എ.റഹിം തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു. caption പരുത്തിക്കുഴി കേരള ആർട്സിന്റെ അനുമോദന സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാലിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു