sasi-tharoor

പാറശാല: ലോകസഭ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിപിച്ച കുളത്തൂർ, കാരോട്, ചെങ്കൽ മണ്ഡലങ്ങളിലെ വോട്ടർമാരെ നേരിട്ട് കണ്ട് നന്ദി പറയുന്നതിനായി ഡോ. ശശി തരൂർ എം.പി നടത്തിയ നന്ദി പ്രകാശന പര്യടനം പൊഴിയൂർ ഫിഷർമെൻ കോളനിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ആർ. വത്സലൻ, സോളമൻ അലക്സ്, മുൻ എം.എൽ.എ ആർ. സെൽവരാജ്, അഡ്വ .എസ്.കെ. അശോക് കുമാർ, വി. ശ്രീധരൻ നായർ, പൊഴിയുർ ജോൺസൺ,എം.ആർ. സൈമൺ,വട്ടവിള വിജയൻ, എസ്. ഉഷകുമാരി, ബെൽസി ജയചന്ദ്രൻ, ആൽബി രാജു, വി. ഭുവനചന്ദ്രൻ നായർ, ഡങ്സ്റ്റൻ സി.സാബു, അഡ്വ.സിദ്ധാർത്ഥൻ നായർ, സി.എ. ജോസ്, അഡ്വ. രജ്ഞിത് റാവു, രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു. കുളത്തൂർ പഞ്ചായത്തിൽ നിന്നും ആരംഭിച്ച പര്യടനം രാത്രി 9 മണിയോടെ ചെങ്കൽ പഞ്ചായത്തിൽ അവസാനിച്ചു.