തിരുവനന്തപുരം: സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം നാളെ രാവിലെ 9.30ന് തൃശൂർ ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. 43 ലക്ഷത്തിൽപ്പരം കുട്ടികളാണ് നാളെ സ്കൂളിലെത്തുന്നത്. പ്ളസ് വൺ ക്ളാസും നാളെ ആരംഭിക്കും.