പാറശാല : സ്കൂൾ പ്രവേശനോത്സവത്തിന്റെ വിളംബരം അറിയിച്ച് പാറശാല ഗ്രാമപഞ്ചായത്തിൽ പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലെ 19 വിദ്യാലയങ്ങളിൽ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് വിളംബര ജാഥയെ വരവേറ്റു. രാവിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.സുരേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സെയ്‌ദലി, സമഗ്ര ശിക്ഷ ഡി.പി.ഒ ബി.ശ്രീകുമാരൻ, ബി.പി.ഒ എസ്.കൃഷ്ണകുമാർ, ബി.ആർ.സി പരിശീലകൻ എ.എസ്.മൻസൂർ, വൈസ് പ്രിൻസിപ്പൽ ചന്ദ്രിക, പി.ടി.എ വൈസ് പ്രസിഡന്റ് ജയറാം എന്നിവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിൽ ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ സെലിൻ ജോസഫ്, പരിശീലകരായ ആർ.എസ്. ബൈജുകുമാർ, സന്ധ്യ എന്നിവർ സംസാരിച്ചു. വിളംബര കലാജാഥ കുറുങ്കുട്ടി എസ്.എ.എൽ.പി. എസിൽ സമാപിച്ചു. വിദ്യാർത്ഥിനികളായ ജെ. അപർണ, എസ്.എസ്. അനഘ, എസ്.ആർ. രുദ്ര, പി.എൻ. നന്ദന, എ.എസ്.ശ്രുതി, എ.എസ്.രുദ്ര, എ.എം.അജിഷ എന്നിവരാണ് കലാജാഥാംഗങ്ങൾ. പാറശാല ഉപജില്ലാതല പ്രവേശനോത്സവം കാരോട് ഗ്രാമപഞ്ചായത്തിലെ അയിര ഗവ. കെ.വി.എച്ച്.എസ്.എസിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രക്ഷിതാക്കളും അദ്ധ്യാപകരും പൊതു പ്രവർത്തകരും ജനപ്രതിനിധികളും നവാഗതരെ സ്വീകരിക്കും.