1

നേമം: പളളിച്ചൽ ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം കെ.എസ്.ആർ.ടി.സി ബസ് സ്വിഫ്റ്റ് കാറുമായിടിച്ച് റിട്ട.കെ.എസ്.ഇ.ബി അസി.എൻജിനിയർ മരിച്ചു. പാറശാല പരശുവയ്ക്കൽ പെരുവിള സ്വാഗതിൽ സൈമൺ (65) ആണ് മരിച്ചത്. പരിക്കേറ്റ മകൻ ടിബി പൊൻ സൈമൺ (39) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബാലരാമപുരത്തു നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസും പാറശാലയിലേക്കുള്ള കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ ഒാടിച്ചിരുന്ന ടിബി പൊൻ സൈമൺ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതത്രെ. കാറിൽ രണ്ടുപേരെ ഉണ്ടായിരുന്നുള്ളു . നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പട്ടത്.സൈമൺ തിരുവനന്തപുരത്ത് താമസിക്കുന്ന മകൾ ജസിലിന്റെ വീട്ടിൽപ്പോയി മടങ്ങി വരികയായിരുന്നു.

സൈമന്റെ ഭാര്യ അർഭുതകുമാരി.

ഫോട്ടോ: 4. മരണപ്പെട്ട സൈമണൺ.