ലോസാഞ്ചലസ്: ലോകത്തെ ഏറ്റവും വിലകൂടിയ മോഡലാണ് കൈലി ജന്നർ. ഒരു ഫോട്ടോഷൂട്ടിനുതന്നെ ലക്ഷങ്ങൾ കൊടുക്കണം. എങ്കിലും ഡേറ്റുകിട്ടാൻ ക്യൂ നിൽക്കണം. അടുത്തിടെ ലോസാഞ്ചലസിനുസമീപമുള്ള ബീച്ചിൽ കൈലിയുടെ ഒരു ഫോട്ടോ ഷൂട്ടു നടന്നു. ഓദ്യോഗികമായി പുറത്തുവിടുന്നതിനുമുമ്പുതന്നെ ദൃശ്യങ്ങൾ നെറ്റിൽ സൂപ്പർഹിറ്റായി. ആരാണ് ഇതെല്ലാം പുറത്തുവിട്ടതെന്നുമാത്രം വ്യക്തമല്ല. പാപ്പരാസികളെയാണ് സംശയം. ശരീരഭംഗി ആവോളം പുറത്തുകാണിക്കുന്നതിനാൽ ദൃശ്യങ്ങൾ വൈറലാവാൻ അധിക സമയം വേണ്ടിവന്നില്ല.
ബിക്കിനിക്കുമേൽ വെള്ള നിറത്തിലുള്ള നേർത്ത വസ്ത്രംധരിച്ചാണ് കൈലി ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. പാറയിലും മണലിലും നിന്നും ഇരുന്നും കിടന്നുമെല്ലാം പോസുചെയ്തു. ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയശേഷമാണ് ഷൂട്ട് നടത്തിയത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ടവരല്ലാതെ ഒരാളെയും അവിടേക്ക് അടുപ്പിച്ചില്ല. ഷൂട്ട് നടക്കുന്നതിന്റെ സമീപത്തും നിരീക്ഷണം കർശനമാക്കിയിരുന്നു. എന്നിട്ടും ദൃശ്യങ്ങൾ പുറത്തായതാണ് ഞെട്ടിച്ചത്.കൈലിയോ ബന്ധപ്പെട്ടവരോ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
മോഡൽ എന്നതിനുപുറമേ റിയാലിറ്റി ടെലിവിഷൻ താരം, സംരംഭക, സോഷ്യൽ മീഡിയ താരം എന്നീ നിലകളിലും കൈലി പ്രശസ്തയാണ് . മുഴുവൻപേര് കൈലി ക്രിസ്റ്റൻ ജന്നെർ .ഇപ്പോൾ വയസ് ഇരുപത്തൊന്ന്. 2018 വരെ 100 ദശലക്ഷം ആരാധകരുള്ള ഇൻസ്റ്റാഗ്രാമിലെ ഏറ്റവും മികച്ച 10 പേരുകളിൽ ഒരാളാണ് ജെന്നെർ. 2017- ൽ ഫോർബ്സ് സെലിബ്രിറ്റി 100 എന്ന പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിൽ ജെന്നർ ഇടം നേടിയിരുന്നു.