ലണ്ടൻ: കടൽകൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചു. അയാളുമായി നിരന്തരം കിടക്ക പങ്കിട്ടു. എന്നാൽ ബന്ധം അവസാനിപ്പിച്ചപ്പോൾ കൊല്ലാൻ ശ്രമിക്കുന്നു. അമാൻഡ തെയ്ഗു എന്ന യുവതിയാണ് ഈ വിചിത്രവാദവുമായി രംഗത്തെത്തിയത്. താൻ പറയുന്നത് നൂറുശതമാനം സത്യമാണെന്നാണ് ഇവരുടെ അവകാശവാദം.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ എതിർപ്പിനെ തൃണവത്ഗണിച്ചുകൊണ്ടാണ് മുന്നൂറുവർഷം മുമ്പ് ജീവിച്ചിരുന്ന കടൽക്കൊള്ളക്കാരൻ ജാക്കിന്റെ പ്രേതത്തെ വിവാഹം കഴിച്ചത്.2016ലായിരുന്നു ഇത്. അന്നുമുതൽ രാത്രിയിൽ ജാക്ക് കിടപ്പറയിൽ എത്തുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. സാധാരണ ദമ്പതികളെപ്പോലയാണത്രേ ഇരുവരും കഴിഞ്ഞിരുന്നത്. സ്പെഷ്യൽ വിവാഹ മോതിരം അണിഞ്ഞാൽ മാത്രമേ ജാക്കിനെ കാണാനാവൂ എന്നാണ് അമാൻഡ പറയുന്നത്. ഏറെ നാൾ കുഴപ്പമില്ലാതെ പോയെങ്കിലും അടുത്തിടെ ഇരുവരും അടിച്ചുപിരിഞ്ഞു. അതിന്റെ പേരിലാണ് കൊല്ലാൻ ശ്രമിക്കുന്നതെന്നാണ് അമാൻഡ പറയുന്നത്.
പിരിയാനുള്ള കാരണവും അമാൻഡ പറയുന്നു. ബന്ധം തുടർന്നുപോകുന്നതിനിടെ തന്റെ ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടായി. പക്ഷേ, അത് കാര്യമാക്കിയില്ല. എന്നാൽ വളർത്തുനായ ചത്തതോടെയാണ് പ്രേതം അടുത്തുള്ളത് പ്രശ്നമാണെന്ന് വ്യക്തമായത്. അതോടെ അകലാൻ ശ്രമിച്ചു. മൂന്നാഴ്ചയോളം ശാരീരിക ബന്ധത്തിലേർപ്പെടാൻ അനുവദിച്ചില്ല. അതാേടെ ആരോഗ്യം മെച്ചപ്പെട്ടുതുടങ്ങി. എങ്കിലും ആശുപത്രിയിലെത്തി. ശസ്തക്രിയ നടത്തി. ഇതിനായി വിവാഹമോതിരം ഉൗരിമാറ്റിയതോടെ ജാക്കുമായുള്ള ബന്ധം അവസാനിച്ചത്. അതിനുശേഷമാണ് കൊല്ലാനായി അയാൾ പുറകേ നടക്കുന്നത്. ജാക്ക് പറയുന്നു. പ്രേതത്തെ തുരത്താനുള്ള വഴികൾ ആരാഞ്ഞ് നടക്കുകയാണ് അമാൻഡ ഇപ്പോൾ.