ifthar

പാറശാല: ഉദിയൻകുളങ്ങര റോട്ടറി ക്ലബിന്റെയും പൊഴിയൂർ ശാന്തിനികേതൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മതസൗഹൃദ സമ്മേളനം പൊഴിയൂർ ചീഫ് ഇമാം സെയ്യദ് മെഹബൂബ് സുബുഹാനി തങ്ങൾ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ രാജൻ വി.പൊഴിയൂർ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ആർ.സലൂജ, കുളത്തൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഡങ്സ്റ്റൻ സി.സാബു, മുൻ പാറശാല ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ബി.അത്തനാസ്, റോട്ടറി ഡിസ്ട്രിക്ട് ലഫ്റ്റനന്റ് ഗവർണർ ഡോ.ആർ. രാധാരമണൻ നായർ, വാർഡ് മെമ്പർമാരായ പൊഴിയൂർ ജോൺസൻ, എസ്.ജോൺ ബോയ്, എസ്. വിജയൻ, ബി.ജെ.പി മണ്ഡലം കാര്യവാഹക് എസ്.ഗിരീഷ് കുമാർ, സുലൈമാൻ സാഹിബ്‌, ടി.പയസ്, ശാന്തിനികേതൻ ഭാരവാഹികളായ എം.സിറാജുദ്ദീൻ, ഹരിത. ജെ.ആർ, റിതികാ പ്ലൈസിസ് സാഫല്യ ചാൾസ്, ആനി ആന്റണി, അഭിഷേക് അലക്സ്‌ തുടങ്ങിയവർ പങ്കെടുത്തു.