വർക്കല: സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പാളയംകുന്ന് ഗവ. എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എസ്.പി.സി യൂണിറ്റ്, ഓപ്പൺ ക്ലാസ് റൂം, റീഡിംഗ് കോർണർ എന്നിവയുടെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്. നാരായണി, വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ കുര്യൻ എ. ജോൺ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ - ഓർഡിനേറ്റർ എസ്. ജവാദ്, ഡി.ഡി.ഇ പി.വി. മനോജ്, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സുമംഗല, വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്. ജോസ്, പി.ടി.എ പ്രസിഡന്റ് വി. അജയകുമാർ, എസ്.എം.സി ചെയർമാൻ ജി.എസ്. സുനിൽ, എ.ഇ.ഒ ഷൈലാബീവി, ഗ്രാമപഞ്ചായത്തംഗം കെ.കെ. രവീന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്തംഗം ബെന്നി തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസർ ബി. ശ്രീകുമാരൻ സ്വാഗതവും പ്രിൻസിപ്പൽ പി. ഷെർളി നന്ദിയും പറഞ്ഞു.