prave

കിളിമാനൂർ: കിളിമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നടന്ന പ്രവേശനോത്സവം മഴ മാറി നിന്നതോടെ ഉത്സവ ലഹരിയിലായി. പഴയകുന്നുമ്മൽ പഞ്ചായത്ത് തല പ്രവേശനോത്സവം പാപ്പാല ഗവ. എൽ.പി.എസിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വാർഡംഗങ്ങളായ ധരളിക, ജി.എൽ. അജീഷ് എന്നിവരും പ്രധമാദ്ധ്യപകൻ വേണു, വല്ലൂർ രാജീവ്, ഹക്കിം, സത്യശീലൻ എന്നിവർ പങ്കെടുത്തു.

കിളിമാനൂർ പഞ്ചായത്തുതല പ്രവേശനോത്സവം ചൂട്ടയിൽ വി.വി.എൽ.പി.എസിൽ ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൽ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ്, പ്രധാന അദ്ധ്യാപിക ശാന്തകുമാരി അമ്മാൾ എന്നിവർ പങ്കെടുത്തു.

പുളിമാത്ത് പഞ്ചായത്തുതല പ്രവേശനോത്സവം കൊടുവഴന്നുർ ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സൈജു, ബിച്ചു, സുരേന്ദ്രൻ പിള്ള, പ്രിൻസിപ്പൽ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. മടവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ പുലിയൂർകോണം ഗവ. എൽ.പി.എസിൽ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയം, ടോയ്‌ലെറ്റ് കോംപ്ലകസ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.

പനപ്പാംകുന്ന് ഗവ.എൽ.പി.എസിൽ ഈ വർഷത്തെ പ്രവേശനോത്സവം പൂർവ അദ്ധ്യാപികയായ രാധാഭായി അമ്മ നിർവഹിച്ചു. എസ്.എം.സി ചെയർപേഴ്സൺ അജിതാകുമാരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. ശശികലാദേവി, അദ്ധ്യാപകരായ ടി. ഗീതാഞ്ജലി, അംബിക,വി.എസ്. വിജി, പൂർവ വിദ്യാർത്ഥി പ്രതിനിധികളായ എൻ. വിജയകുമാർ, ബി. മുരളീധരൻ നായർ, മുൻ അദ്ധ്യാപിക സുജനി എന്നിവർ സംസാരിച്ചു.

എ.കെ.ആർ ക്രഷർ ഉടമ കുട്ടികൾക്ക് സൗജന്യമായി ബാഗുകൾ വിതരണം ചെയ്തു. കിളിമാനൂർ എൽ.പി.എസിലെ പ്രവേശനോത്സവം കിളിമാനൂർ പഞ്ചായത്തംഗം ബീനാ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു, വാർഡംഗം റജി, എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട്, പി.ടി.എ പ്രസിഡന്റ് രാജീവ്, പൂർവ വിദ്യാർത്ഥികൾ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. അടയമൺ ഗവ. എൽ.പി.എസിലെ പ്രവേശനോത്സവം വാർഡ് മെമ്പർ പ്രസന്ന ഉദ്ഘാടനം ചെയ്തു. നവാഗതരെ അക്ഷര കിരീടം വച്ച് സ്വീകരിച്ചു. സ്കൂൾ വികസന സമിതി അംഗങ്ങളായ അsയമൺ മുരളി, മനോഹരൻ, ഷിജിത്ത്, മണി പ്രഥമാദ്ധ്യാപിക ശശികല എന്നിവർ പങ്കെടുത്തു.