ബാലരാമപുരം: ബാലരാമപുരം ഉപജില്ലാ പ്രവേശനോത്സവം വെങ്ങാനൂർ മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു.ജില്ലാ പഞ്ചായത്തംഗം ലതകുമാരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ ഷീലാഭദ്രൻ,വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജയകുമാരി,പ്രിൻസിപ്പൽ എൻ.റാണി, ബി.പി.ഒ എസ്.ജി.അനീഷ്,വൈസ് പ്രിൻസിപ്പൽ ബി.കെ.കല എന്നിവർ പ്രസംഗിച്ചു.മൺചിരാതുകളുമായി വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് കടന്നാണ് പ്രവേശനോത്സനത്തിന് തുടക്കമിട്ടത്.നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ടി.ബീനയും ബാലരാമപുരം പുന്നക്കാട് കെ.വി.എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരിയും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.കോട്ടുകാലിൽ പഞ്ചായത്ത് പ്രസിഡന്റ് സജിയും പള്ളിച്ചൽ ഭഗവതിനട സർക്കാർ യു.പി.എസ്സിൽ പ്രസിഡന്റ് മല്ലികാവിജയനും ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ തല പ്രവേശനോത്സവം കിടാരക്കുഴി ഗവ.എൽ.പി.എസിൽ കൗൺസിലർ ഓമന ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, കോർഡിനേറ്റർമാരായ എസ്.എൽ.റെജി,വിനീത,വൽസല, ട്രെയിനർ പ്രഭ എന്നിവരും പ്രഥമാദ്ധ്യാപകരും പി.ടി.എ പ്രസിഡന്റുമാരും പങ്കെടുത്തു.പൂങ്കോട് എസ്.വി.എൽ.പി.എസിൽ പൂക്കളും മധുരപലഹാരങ്ങളുമായി കുട്ടികളെ സ്വീകരിച്ചു.വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ അംബികാദേവി ഉദ്ഘാടനം ചെയ്തു.