കാട്ടാക്കട: മൈലോട്ടുമൂഴി ജനതാഗ്രന്ഥശാല കേരള വനംവകുപ്പുമായി സഹകരിച്ച് പരിസ്ഥിതിദിന പരിപാടി പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി. ശ്രീകണ്ഠൻ അദ്ധ്യക്ഷതവഹിച്ചു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരായ പി. കുട്ടപ്പൻ നായർ, എച്ച്. ബിൻസൺ, ടി.എസ്. സതികുമാർ തുടങ്ങിയവർ തൈനടീലിന് നേതൃത്വം നല്കി. ഗ്രന്ഥശാല പ്രവർത്തകരായ എ.ജെ. അലക്‌സ് റോയ്, എ.എസ്. ബൈജു, എസ്. രതീഷ്‌കുമാർ, എ. വിജയകുമാരൻ നായർ, എം.വി. അനിൽ കുമാർ, അഖിൽ. എസ്.എൽ, കെ. ജയപ്രസാദ്, കെ. രാജേന്ദ്രൻനായർ, എസ്. അനിക്കുട്ടൻ, കെ.വി. അശോകൻ, അജിതാസുരേഷ്, ബിന്ദു ജോയ്, ഐ. മായ, ബിനിത. ആർ, ആദർശ്. എസ്.എൻ, എ. മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.