psc

പ്രിലിമിനറി/എലിമിനേഷൻ പരീക്ഷ
കാറ്റഗറി നമ്പർ 257/2018 പ്രകാരം കേരള കോ-ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 2/സ്റ്റെനോടൈപ്പിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് ജൂലൈ 3 നും വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 134/2018 പ്രകാരം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2(പട്ടികവർഗ്ഗക്കാർക്കായി മാത്രം), കാറ്റഗറി നമ്പർ 277/2018 പ്രകാരം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2(നേരിട്ടുളള നിയമനം), കാറ്റഗറി നമ്പർ 278/2018 പ്രകാരം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2(തസ്തികമാറ്റം), കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 394/2018 പ്രകാരം ജൂനിയർ സ്റ്റെനോടൈപ്പിസ്റ്റ് തസ്തികൾക്കായി ജൂലൈ 6 ന് പ്രിലിമിനറി/എലിമിനേഷൻ പരീക്ഷകളായി നടത്തും.
അഡ്മിഷൻ ടിക്കറ്റ്
കാറ്റഗറി നമ്പർ 215/2018 പ്രകാരം കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 15 നും കാറ്റഗറി നമ്പർ 3/2018 പ്രകാരം മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് ഡ്രില്ലിങ് എഞ്ചിനീയർ തസ്തികയിലേക്ക് 20 നും നടത്തുന്ന ഒ.എം.ആർ. പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.


ശാരീരിക അളവെടുപ്പ്/ഡ്രൈവിംഗ് ടെസ്റ്റ്
തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 659/2017 പ്രകാരം എക്‌സൈസ് വകുപ്പിൽ ഡ്രൈവർ(എച്ച്.ഡി.വി.) തസ്തികയുടെ ശാരീരിക അളവെടുപ്പും ഡ്രൈവിംഗ് ടെസ്റ്റും 11 മുതൽ 13 വരെ തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ നടത്തും. രാവിലെ 5.30 ന് ഗ്രൗണ്ടിൽ എത്തണം. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്.


ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 341/2017 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ് സ്‌കൂൾ ടീച്ചർ(ജൂനിയർ)കമ്പ്യൂട്ടർ സയൻസ് തസ്തികയിലേക്ക് 10, 11, 12, 13 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിലും 18, 20, 21 തീയതികളിൽ എറണാകുളം മേഖലാ ഓഫീസിലും 26, 27, 28, 29, ജൂലൈ 1 തീയതികളിൽ കോഴിക്കോട് മേഖലാ ഓഫീസിലും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്.