vld-1-

വെള്ളറട: വെള്ളറടയിൽ പഞ്ചായത്ത്തല പ്രവേശനോത്സവം വെള്ളറട ഗവ. യു.പി സ്കൂളിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നിർമ്മിച്ച ശതാബ്ദി സ്മാരക മന്ദിരവും എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശോഭകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ജില്ലാ പഞ്ചായത്തംഗം കെ.വി. വിചിത്ര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്ഞാനദാസ്, സി.സുഗന്ധി, എസ്. വിജയ തുടങ്ങിയവർ സംസാരിച്ചു. കുന്നത്തുകാലിലെ പഞ്ചായത്ത് തല ഉദ്ഘാടനം കാരക്കോണം ഗവ. യു.പി.എസിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ് അരുൺ അദ്ധ്യക്ഷത വഹിച്ചു. ആര്യങ്കോട്ടെ പഞ്ചായത്ത് തല ഉദ്ഘാടനം മൈലച്ചൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അനിൽ നിർവഹിച്ചു. കീഴാറൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പ്രൊഫസർ എ. ഹാഷിം നിർവഹിച്ചു. സ്കൂൾ മാനേജർ ബൈജുപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപകൻ രാമചന്ദ്രനെ ഗുരുവന്ദനം നടത്തി ആദരിച്ചു. പഞ്ചായത്തംഗങ്ങളായ സുഷമകുമാരി, എസ്. പ്രദീപ്, ശശിധരൻ , പി.ടി.എ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, പ്രഭൻ, തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഐ. ബിന്ദു സ്വാഗതവും പ്രിൻസിപ്പൽ അപർണ നന്ദിയും പറഞ്ഞു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.