kanjav

മുടപുരം : അഴൂർ കിഴുവിലം പഞ്ചായത്തുകളിൽ കഞ്ചാവ് വില്പന തകൃതി. വില്പനക്കാരെക്കുറിച്ച് എക്സൈസിന് വിവരം നൽകിയെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ കഴിഞ്ഞ ദിവസം വെട്ടി പരുക്കേല്പിച്ചു. മുട്ടപ്പലം സ്വദേശികളായ ഗോകുൽ, വിനീഷ്, സുധീഷ് എന്നിവരെയാണ് കഞ്ചാവ് മാഫിയ ആക്രമിച്ചത്. മുട്ടപ്പലം കൈരളി ജംക്ഷനിൽ രാത്രി 9 നായിരുന്നു ആക്രമണം. ഗോകുലിനും വിനീഷിനും തലയ്ക്ക് വെട്ടേറ്റു. സുധീഷിന്റെ കാലുകൾക്കാണ് പരിക്ക്. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകളിൽ വടിവാൾ, ബിയർ കുപ്പി, കമ്പി തുടങ്ങിയ ആയുധങ്ങളുമായാണ് അക്രമികൾ എത്തിയത്. ഇരുപതിൽ പരം പേർ സംഘത്തിലുണ്ടായിരുന്നു. ത്രിവേണി ജംഗ്ഷനിൽ സംസാരിച്ചു നില്ക്കുകയായിരുന്ന യുവാക്കളെയാണ് ആക്രമിച്ചത്. അഴൂർ, കിഴുവിലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത കാലത്തായി കഞ്ചാവ് വില്പന വർദ്ധിക്കുകയും മാഫിയയുടെ അക്രമങ്ങൾ കൂടി വരികയുമാണ്.