photo

നെടുമങ്ങാട് ; കരിപ്പൂര് ഗവണ്മെന്റ് ഹൈസ്‌കൂളിൽ പ്രവേശനോത്സവം തിരുവനന്തപുരം റൂറൽ എസ്.പി ബി.അശോകൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ആർ.ഗ്ലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് ഡിവൈ.എസ്.പി ബി വിനോദ്, വലിയമല എസ്.ഐ ശ്രീദേവി എന്നിവർ മുഖ്യാതിഥികളായി.നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,കൗൺസിലർമാരായ സംഗീതാ രാജേഷ് , സുമയ്യ മനോജ് എന്നിവർ പഠനോപകരണം വിതരണം ചെയ്തു.വിവിധ യുവജനസംഘടനകൾ കുട്ടികൾക്കായി നൽകിയ പഠനോപകരണം ഐ.എം.എ നെടുമങ്ങാട് യൂണിറ്റ് പ്രസിഡന്റ് ഡോ.മോഹൻ റോയ് ഏറ്റുവാങ്ങി.പ്രഥമാദ്ധ്യാപിക അനിത വി.എസ് സ്വാഗതം പറഞ്ഞു. പൂർവാദ്ധ്യാപിക ഗിരിജ കെ.എസ്,സീനിയർ അസിസ്റ്റന്റ് ഷീജാബീഗം,എം.പി.ടി.എ പ്രസിഡന്റ് ശ്രീലത,സ്റ്റാഫ്!*! സെക്രട്ടറി മംഗളാംമ്പാൾ എന്നിവർ പ്രസംഗിച്ചു.

നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം ആനാട് ഗവ എൽ.പി.എസിൽ ഉത്സവപ്രതീതിയിൽ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രവേശനം നേടിയ 115 കുട്ടികളെ അക്ഷര കിരീടമണിയിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ നേതൃത്വത്തിൽ വരവേറ്റു.ആചാര്യന്മാർ തുഞ്ചൻ സ്മൃതി മണ്ഡപത്തിൽ അക്ഷരദീപം തെളിയിച്ച് അരിയിൽ ആദ്യക്ഷരമെഴുതിച്ച് കുട്ടികളെ അക്ഷരലോകത്തേയ്ക്ക് ആനയിച്ചു. ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ,അക്ബർ ഷാൻ,ഷീബാബീവി,ടി.സിന്ധു , പ്രഭ , സതികുമാർ, ദേശീയ അദ്ധ്യാപക പുരസ്‌ക്കാര ജേതാവ് ജി.വിജയൻ നായർ,ഹെഡ്മാസ്റ്റർ ബി.ബിജു,പി.ടി.എ പ്രസിഡന്റ് ആർ.പ്രേംരാജ്, എൻ.ആർ റാണിചിത്ര തുടങ്ങിയവർ പ്രസംഗിച്ചു.ചുളളിമാനൂർ ജി.എൽ.പി.എസ്, രാമപുരം യു.പി.എസ്, കുഴിവിള ഗവ.എൽ.പി.എസ് , ചുള്ളിമാനൂർ എൽ.എം എൽ.പി.എസ് , ചുള്ളിമാനൂർ എസ്.എച്ച്.യു.പി.എസ് , കെ.കെ.വി.യു.പി.എസ് വേട്ടമ്പള്ളി , ബഡ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിർവഹിച്ചു.

പാലോട് മേഖലയിൽ

പാലോട് : ജവഹർകോളനി ഗവണ്മെന്റ് ഹൈസ്‌കൂളിൽ പ്രവേശനോത്സവം അക്ഷരദീപം തെളിച്ച് ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാർഡ്‌മെമ്പർ ജയകുമാർ,പി.ടി.എ പ്രസിഡന്റ് പി.ഷിബു,മദർ പി.ടി.എ പ്രസിഡന്റ് ഗീതപ്രിജി,എച്ച്.അഷ്‌റഫ്,എച്ച്.എം ഗോപകുമാർ,അദ്ധ്യാപകരായ സജിമുദ്ദീൻ,അജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.ഓർമ്മമരം പദ്ധതി പ്രകാരം മരത്തൈ വിതരണവും നടന്നു.എസ്.എം.ഡി.സി ചെയർമാൻ ജെ.ബഷീർ വിതരണോദ്ഘാടനം നിർവഹിച്ചു.
പാലോട് : ഇളവട്ടം ഗവണ്മെന്റ് എൽ.പി.എസിൽ നന്ദിയോട് പഞ്ചായത്തംഗം ഉദയകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ദീപാജോസ് അദ്ധ്യക്ഷയായി.ചെല്ലഞ്ചി പ്രസാദ്,ഹെഡ്മാസ്റ്റർ എൽ.വിജയൻ,അജിത്,ബിനു തുടങ്ങിയവർ പ്രസംഗിച്ചു.നവാഗതരെ പ്ലാവിലത്തൊപ്പിയും പഠനോപകരണങ്ങളും നൽകിയാണ് എതിരേറ്റത്.സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ചെല്ലഞ്ചി പ്രസാദ് നിർവഹിച്ചു.

പാലോട് : കരിമൺകോട് ഗവണ്മെന്റ് എൽ.പി.എസ് പ്രവേശനോത്സവം ബ്ലോക്ക് മെമ്പർ ടി.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സിന്ധുകുമാരിയുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ചു.എസ്.എം.സി ചെയർപേഴ്‌സൺ സീനാബീഗത്തിന്റെ അദ്ധ്യക്ഷതയിൽ എച്ച്.എം ഇൻചാർജ് ബീനാ മാർഗരറ്റ്,മാദ്ധ്യമ പ്രവർത്തകൻ വി.എസ് കൃഷ്ണരാജ്,എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജഹാൻ,ചന്ദ്രൻ നായർ,മുൻ എച്ച്.എം ശ്രീകല,സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഗൗസ് തുടങ്ങിയവർ പ്രസംഗിച്ചു.