കല്ലറ: റോഡ് നവീകരിച്ചിട്ടും കല്ലറ - മുതുവിള -ചുള്ളാളം റോഡിൽ മുതുവിള തോട്ടുമുക്കിലെ പഴയ പാലം പുതുക്കിപ്പണിയാത്തതിൽ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധം. പാലത്തിന് നിലവിൽ റോഡിന്റെ പകുതി വീതി പോലുമില്ല.
പാലം അപകടത്തിലായ കാര്യം ചൂണ്ടികാട്ടി നാട്ടുകാർ പല വണ അധികൃതർക്ക് പരാതികൾ നൽകിയിരുന്നു. തോട്ടുമുക്ക് ജംഗ്ഷനിൽ തോടിന് കുറുകെയാണ് പാലമുള്ളത്. പാലത്തിന്റെ ഇരട്ടി വീതി റോഡിനായി. ഇതോടെ ഇവിടെ അപകടങ്ങളും പതിവായി.
പഴയ പാലത്തിന് പകരം അടിയന്തരമായി പുതിയ പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കല്ലറ മേഖലയെ, പ്രധാന മലഞ്ചരക്ക് വിപണന കേന്ദ്രമായ നെടുമങ്ങാടുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. സർവീസ് ബസുകൾ, അമിത ഭാരം കയറ്റി വരുന്ന വലിയ ടോറസുകൾ ഉൾപ്പടെ പ്രതിദിനം നൂറ് കണക്കിന് വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. അപകടത്തിലായ പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.