dhoni
dhoni

ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ വിക്കറ്റ് കീപ്പ് ചെയ്യാൻ ധോണിയെത്തിയത് സൈനിക ചിഹ്‌നം പതിപ്പിച്ച ഗ്ളൗസുമായി. ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സസിന്റെ ചിഹ്‌നമാണ് (ബലിദാൻ ബാഡ്ജ്). ധോണിയുടെ ഗ്ളൗസിൽ ഉണ്ടായിരുന്നത്.

ടെറിട്ടോറിയൽ ആർമിയിൽ ഒാണററി ലഫ്‌റ്റ്നന്റ് കേണലായ ധോണി 2015 ൽ പാരാ ബ്രിഗേഡിന് കീഴിൽ പരിശീലനം നേടിയിരുന്നു. പാരാ മിലിറ്ററി കമാൻഡോസിന് മാത്രമാണ് ബലിദാൻ ബാഡ്‌ജ് അണിയാൻ അനുവാദമുള്ളൂ.

ധോണിയുടെ നടപടിയെ ഇന്ത്യൻ ആരാധകർ വാഴ്ത്തിയെങ്കിലും സൈനിക ചിഹ്‌നം പതിച്ചത് ലോകകപ്പ് നിയമങ്ങൾക്ക് എതിരായതിനാൽ നീക്കം ചെയ്യാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.