neymar-injury

ബ്രസീലിയ : കഷ്ടകാലം വിടാതെ പിടികൂടിയിരിക്കുകയാണ് ബ്രസീലിയൻ ഫുട്ബാളർ നെയ്‌മറിനെ. ലൈംഗികാരോപണക്കേസിന്റെ കുരുക്കഴിയും മുന്നേ നെയ്‌മറിനെത്തേടി അടുത്ത പ്രതിസന്ധിയെത്തിയിരിക്കുന്നു. കഴിഞ്ഞദിവസം ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ നെയ്‌മർക്ക് 14ന് സ്വന്തം നാട്ടിൽ തുടങ്ങുന്ന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ കളിക്കാനാവില്ലെന്നാണ് റിപ്പോർട്ടുകൾ. വലതുകാൽക്കുഴയ്ക്ക് പരിക്കേറ്റ നെയ്‌മറെ ഗ്രൗണ്ടിൽ നിന്ന് താങ്ങിപ്പിടിച്ചാണ് ഡ്രെസിംഗ് റൂമിലേക്ക് മാറ്റിയത്. മത്സരം ബ്രസീൽ 2-0ത്തിന് ജയിച്ചിരുന്നു.