cross-sea-

കടലിൽ ചതുരാകൃതിയിലുള്ള തിരമാലകളോ? അങ്ങനെയൊന്ന് ഉണ്ടോ എന്നാവും സംശയം. എന്നാൽ, കേട്ടോളൂ, ചിലയിടങ്ങളിൽ ചിലപ്പോൾ ഇത് കാണാം. ഇതിനെ ക്രോസ് സീ എന്നാണ് വിളിക്കുന്നത്. ഒന്നിൽ കൂടുതൽ ദിശയിൽ നിന്ന് വായു പ്രവാഹമുണ്ടാകുമ്പോഴാണ് തിരമാലകൾ ചതുരാകൃതി പ്രാപിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ പ്രത്യക്ഷപ്പെടുന്ന ഇത് ഉടൻ അപ്രത്യക്ഷമാവും. പക്ഷേ, സംഗതി കാണാൻ രസമുള്ളതാണെങ്കിലും അപകടകാരിയാണ്. ജീവൻ എടുക്കാൻ പോന്നവ. ബോട്ട് യാത്രക്കാരെ ഇത് ശരിക്കും വലയ്ക്കും. ഇതിന്റെ നാല് അതിരുകൾക്കുള്ളിൽ കടന്നാൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്. സാധാരണ തിരമാലകളെക്കാളും വലുതാണ് ഇവ. ഇതിന് ക്രോസ് വാൾ എന്നും വിളിപ്പേരുണ്ട്.