lizard-

പല്ലിയും ഔഷധം! ഇവിടെയല്ല, അങ്ങ് ചൈനയിൽ. പല്ലി വിഭാഗത്തിൽപെട്ട ടൊക്കോ ഗെക്കോ എന്ന ജീവിയെയാണ് ചൈനയിൽ ഒരു പരമ്പരാഗത ഔഷധക്കൂട്ടിന് ഉപയോഗിക്കുന്നത്. ഈ പല്ലിയെ പിടിച്ച് കൊന്ന് പൊടിച്ചാണ് മരുന്നിൽ ചേർക്കുന്നത്. ഗെ ജീ എന്ന ചൈനീസ് മരുന്നിലെ അവിഭാജ്യ ഘടകമാണിത്. വലിയ വില കൊടുത്താണ് ഇവയെ വാങ്ങുന്നത്. വ്യാപകമായി പിടികൂടപ്പെടുന്നതോടെ വംശനാശ ഭീഷണി നേരിടുകയാണ് ഇവ. അതിനാൽ, ഇവയെ സംരക്ഷിക്കാനായി ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇവയുടെ ഔഷധ ഗുണം സംബന്ധിച്ച് നിരവധി അന്ധവിശ്വാസങ്ങളുണ്ട് കിഴക്കനേഷ്യയിൽ. തായ്ലാൻഡാണ് പ്രധാന കച്ചവട കേന്ദ്രം. സാധാരണയായി 300-400 ഗ്രാമാണ് ഒരു ടോക്കോയുടെ ഭാരം. ഇതിന്റെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും- ആറരക്കോടി!