june7c

ആറ്റിങ്ങൽ: സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ ആറ്റിങ്ങൽ എ.സി.എ.സി നഗറിലെ ചിൽഡ്രൻസ് ആർട്സ് ക്ലബിന്റെ ജനൽ ചില്ലുകൾ തകർന്നു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ മദ്യപിച്ചെത്തിയ സംഘം അക്രമം നടത്തുകയായിരുന്നെന്ന് നാട്ടുകാർ പറ‍ഞ്ഞു. നാട്ടുകാർ സംഘടിച്ചെത്തിയപ്പോൾ സംഘം വാഹനത്തിൽ കടന്നുകളഞ്ഞു. സാംസ്കാരികമായി ഏറെ ചർച്ചചെയ്യപ്പെട്ട ക്ലബായിരുന്നു ഇത്. ഇതിന്റെ ഓർമ്മയ്ക്കായാണ് ഈ പ്രദേശത്തെ എ.സി.എ.സി നഗ‍ർ എന്നു പേരുമാറ്റി അംഗീകരിച്ചത്. ഇത്തരത്തിൽ ഒരു പ്രദേശത്തിന്റെതന്നെ പേരിന് പാത്രമായ ക്ലബ് സാമൂഹ്യവിരുദ്ധർ തകർക്കാൻ ശ്രമിച്ചതിൽ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.